വാടാനപ്പള്ളി: തളിക്കുളം പുതുക്കുളങ്ങരയിൽ ദുരൂഹ സാഹചര്യത്തിൽ . കൊട്ടുക്കൽ സത്യനാണ് (62) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ സലീഷിനെ (30) വാടാനപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി എഴോടെ സംഭവം. വീട്ടിൽ ഇല്ലാതിരുന്ന സത്യെൻറ ഭാര്യ മാലതിയും മകൾ സലിജയും തിരിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ മുറിവേറ്റുകിടന്ന സത്യനെ കണ്ടത്. മകൻ സലീഷും ആ സമയം ഉണ്ടായിരുന്നു. തുടർന്ന് മാലതിയും മകളും ഓട്ടോയിൽ കയറ്റി ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംശയം തോന്നി ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് െപാലീസ് എത്തി മകൻ സലീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. താൻ പിതാവിനെ അപായപ്പെടുത്തിയിട്ടില്ലെന്ന് സലീഷ് പൊലീസിനോട് പറഞ്ഞു. ഡിവൈ.എസ്.പി ഫെയ്മസ് വർഗിസ്, എസ്.ഐ ഡി. ശ്രീജിത്ത് എന്നിവർ സത്യെൻറ ശരീരത്തിൽ കാണപ്പെട്ട മുറിവുകൾ പരിശോധിച്ചു. സത്യനും മകനും മദ്യപിച്ച് വഴക്കും അടിപിടിയും കൂടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. ബുധനാഴ്ചയും പണിയുണ്ടായിരുന്നു തേപ്പ് പണിക്കാരനെയും പൊലീസ് ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്താലേ മരണകാരണം വ്യക്തമാകൂ. സത്യൻ ഡ്രൈവറും സലീഷ് തേപ്പ് പണിക്കാരനുമാണ്. വാടാനപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.