എ.​െഎ.എസ്​.എഫ്​ പരിസ്ഥിതി വാരാചരണം

തൃശൂര്‍: പരിസ്ഥിതി സംരക്ഷണത്തിന് പുതിയ തലമുറ മുന്നിട്ടിറങ്ങണമെന്ന് എ.െഎ.വൈ.എഫ് ദേശീയ സെക്രട്ടറി കെ. രാജന്‍ എം.എൽ.എ പറഞ്ഞു. എ.െഎ.എസ്.എഫ് സംസ്ഥാനതല പരിസ്ഥിതി വാരാചരണം സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന് ഔഷധ വൃക്ഷത്തൈ നല്‍കി ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയഭേദമന്യേ പരിസ്ഥിതി സൗഹാര്‍ദ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എ.െഎ.എസ്.എഫി​െൻറ അതിരപ്പിള്ളി, കീഴാറ്റൂര്‍ വിഷയങ്ങളിലുള്ള നിലപാടുകള്‍ ജനങ്ങൾ അംഗീകരിച്ചുവെന്ന് രാജൻ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ്് ജെ. അരുണ്‍ ബാബു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സുബിന്‍ നാസര്‍, പ്രസിഡൻറ് സനല്‍കുമാര്‍, സംസ്ഥാന സെക്രേട്ടറിയറ്റംഗം ചിന്നു ചന്ദ്രന്‍, എ.െഎ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി ടി. പ്രദീപ് കുമാര്‍, ജില്ല സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍, പ്രസിഡൻറ് കെ.പി. സന്ദീപ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.