കുട്ടിയമ്പലം റോഡിലെ വെള്ളക്കെട്ടിൽ ചൂണ്ടയിട്ട് പ്രതിഷേധം

കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി കുട്ടിയമ്പലം റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടിയില്ലാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം. റോഡിനിരുവശവും കാനയില്ലാത്തതിനാല്‍ മഴവെള്ളം റോഡില്‍ കെട്ടിക്കിടക്കുന്നത് ദുരിതമാകുകയാണ്. ടാറിങ് ഇളകിപ്പോകാനും വെള്ളക്കെട്ട് കാരണമാകുന്നുണ്ട്. വെള്ളക്കെട്ട് പ്രശ്നം പത്ത് വര്‍ഷത്തോളമായെങ്കിലും പരിഹാരത്തിന് നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഇവിടെ കോണ്‍ക്രീറ്റ് ചെയ്ത് വെള്ളക്കെട്ട് പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം പദ്ധതിയുണ്ടാക്കിയെങ്കിലും നടന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. മഴ തുടങ്ങിയതോടെ റോഡില്‍ ചളിവെള്ളം കെട്ടിക്കിടന്ന് കാല്‍നടപോലും ദുസ്സഹമായി. വെള്ളക്കെട്ട് പരിഹരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നടപടിയുണ്ടാകാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളക്കെട്ടില്‍ ചൂണ്ടയിട്ട് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻറ് ലിേൻറാ പള്ളിപറമ്പന്‍ ഉദ്ഘാടനം ചെയ്തു. ഷാജു കൊല്ലാട്ടി അധ്യക്ഷത വഹിച്ചു സിജില്‍ ചന്ദ്രന്‍, സുമീഷ് കോടാലി, ഷാനവാസ് മുരിക്കുങ്ങല്‍, പി.എസ്. വിഷ്ണു, ലിനോ മൈക്കിള്‍, ഷഫീക് മുരിക്കുങ്ങല്‍, ചാള്‍സ് ചാക്കോ, ഷൈല്‍ സണ്ണി, സെമ്പിന്‍ ഡേവീസ് എന്നിവര്‍ നേതൃത്വം നല്‍കി ചെമ്പുച്ചിറയില്‍ ആദരണീയം സംഘടിപ്പിച്ചു ചെമ്പുച്ചിറ: വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസും കൊരേച്ചാല്‍ ശ്രീകിരാത പാര്‍വതി ക്ഷേത്രം തെക്കുമുറി ദേശം സാന്ത്വന കൂട്ടായ്മയും സംയുക്തമായി ചെമ്പുച്ചിറയില്‍ 'ആദരണീയം-2018' സംഘടിപ്പിച്ചു. മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. സുബ്രന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹരായ സനീഷ് ബാബു, കെ.എം. വിനോദ്, സാജ് ദേവസി, മാധ്യമപ്രവര്‍ത്തന രംഗത്ത് മുപ്പതാണ്ട് പിന്നിട്ട ലോനപ്പന്‍ കടമ്പോട്, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ എന്നിവർക്ക് ഉപഹാരം നല്‍കി. ചെമ്പുച്ചിറ സ്‌കൂളിലെ മേളം അരങ്ങേറ്റം കഴിഞ്ഞ കുട്ടികളെ പെരുവനം സതീശന്‍മാരാര്‍ അനുമോദിച്ചു. ചെമ്പുച്ചിറ സ്‌കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ വെള്ളിക്കുളങ്ങര എസ്.ഐ എസ്.എല്‍. സുധീഷും സാന്ത്വനം കൂട്ടായ്മ രോഗികള്‍ക്കു നല്‍കുന്ന ചികിത്സ സഹായ വിതരണം ലോനപ്പന്‍ കടമ്പോടും നിര്‍വഹിച്ചു. ജില്ല പഞ്ചായത്തംഗം ജയന്തി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കൊടകര സി.ഐ കെ. സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആശാ ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗം ശ്രീധരന്‍ കളരിക്കല്‍, സ്‌കൂള്‍ പ്രിന്‍സിപ്പൽ ടി.വി. ഗോപി, പ്രധാനാധ്യാപിക പി.പി. ടെസി, പി.ടി.എ പ്രസിഡൻറ് മധു തൈശുവളപ്പില്‍, സുരേഷ് കടുപ്പശേരിക്കാരന്‍, വിമേഷ് വട്ടപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.