ആദിവാസി ജീവിതത്തെ കണ്ടറിയാൻ ആനപ്പാന്തത്ത് ഫോട്ടോ പ്രദര്‍ശനം

വെള്ളിക്കുളങ്ങര: ഫോട്ടോമ്യുസി​െൻറ ആഭിമുഖ്യത്തില്‍ ആനപ്പാന്തം ആദിവാസിക്കുടിയില്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫര്‍മാരായ ഹെര്‍ബെര്‍ട്ട് അഷേര്‍മാന്‍, ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ആനപ്പാന്തം വനമേഖലയില്‍ നൂറ്റാണ്ടുകളായി ജീവിക്കുന്ന 'കാടര്‍'സമൂഹത്തി​െൻറ ജീവിതം ആസ്പദമാക്കി ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ 1999 മുതല്‍ പല ഘട്ടങ്ങളിലായി എടുത്ത ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉണ്ടായി. 2005 ജൂലൈ 14ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ആനപ്പാന്തത്തെ കോളനി ഏതാണ്ട് പൂര്‍ണമായും നശിക്കുകയും രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഈ ദുരന്തത്തിന് മുമ്പ് ഉണ്ടായിരുന്ന ഊരിനെയും അവിടത്തെ അന്തേവാസികളെയും കുറിച്ചായിരുന്നു ചിത്രങ്ങളില്‍ അധികവും. ഡോ. ഉണ്ണികൃഷ്ണന് പുറമെ വെള്ളിക്കുളങ്ങര റേഞ്ച് ഒാഫിസര്‍ ടി.എസ്. മാത്യു, ഫോട്ടൊമ്യുസ് പ്രോഗ്രാം മാനേജര്‍ ഡോ. ബിജു രാമന്‍കുട്ടി, ഒാഫിസ് മാനേജര്‍ ശ്രീനി പുല്ലരിക്കല്‍, ഫോട്ടോഗ്രാഫര്‍മാരായ സുരേഷ്, പ്രശാന്ത് രവീന്ദ്രന്‍, സീമ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.