ലീഡർ സ്ക്വയർ വീണ്ടും കാടുകയറി

മാള: കെ. കരുണാകര​െൻറ സ്മരണാർഥം സ്ഥാപിച്ച ലീഡർ സ്ക്വയർ നാഥനില്ലാത്ത അവസ്ഥയിൽ. കാട്കയറിയ കേന്ദ്രം ജന്തുക്കളുടെ താവളമായിട്ടുണ്ട്. മാള - ആലുവ റോഡിൽ പൊലീസ് സ്‌റ്റേഷന് സമീപമാണ് ലീഡർ സ്ക്വയർ. പണം അടയ്ക്കാത്തതിനാൽ അധികൃതർ വൈദ്യുതി വിഛേദിച്ചിരുന്നു. പൊതുമരാമത്തി​െൻറ ഉടമസ്ഥതയിലാണ് സ്ഥലം. മാളയിലെ പാർട്ടി നേതാക്കൾക്കിടയിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നതിന് തെളിവായി മാറുകയാണ് ലീഡർ സ്ക്വയർ. കിസാൻ സഭ ക്യാമ്പ് മാള: അഖിലേന്ത്യ കിസാൻ സഭ കൊടുങ്ങല്ലൂർ ക്യാമ്പ് മാളയിൽ വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.പി. ജോൺസൺ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി യു.കെ. ദിനേശൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കിസാൻ സഭ ജില്ല പ്രസിഡൻറ് കെ.വി. വസന്ത് കുമാർ, വൈസ് പ്രസിഡൻറ് കെ.കെ. രാജേന്ദ്രബാബു, സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി ടി.എം. ബാബു, ലളിത ചന്ദ്രശേഖരൻ, റസോജ ഹരിദാസ്, സുനന്ദ രാജൻ, സാബു എരിമ്മൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.