തൃശൂർ: അധികാര വികേന്ദ്രീകരണത്തിനും പ്രാദേശിക വികസനത്തിനും നൽകിയ സംഭാവനകളുടെ പേരിൽ സി.പി.എം നേതാവ് പാലോളി മുഹമ്മദ്കുട്ടിക്ക് ഈ വർഷത്തെ സി.ഒ. പൗലോസ് എൻഡോവ്മെൻറ്. 25,000 രൂപയും ഫലകവുമാണ് പുരസ്കാരം. ജൂൺ ഏഴിന് ഉച്ചക്ക് രണ്ടിന് റീജനൽ തിയറ്ററിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള പുരസ്കാരം സമ്മാനിക്കും. സി.െഎ.ടി.യു നേതാവും മുൻ രാജ്യസഭാംഗവുമായ സി.ഒ. പൗലോസ്മാസ്റ്ററുടെ സ്മരണക്ക് ഏർപ്പെടുത്തിയതാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.