കൊടുങ്ങല്ലൂർ: മഴയിൽ വീടിെൻറ മേൽക്കൂര തകർന്നു. ആളപായമില്ല. എറിയാട് പഞ്ചായത്ത് ഒമ്പതാം വാർഡ് ഈശ്വരമംഗലത്ത് ബൈജുവിെൻറ ഓലയും ഷീറ്റും ഉപയോഗിച്ച് മറച്ചിരിക്കുന്ന വീടിെൻറ ഓടിട്ട മേൽക്കൂരയാണ് തകർന്നത്. ഞായറാഴ്ച പുലർച്ചെ 5.30ഒാടെയാണ് അപകടം. അപകടം നടക്കുമ്പോൾ ബൈജുവും കുടുംബവും വീടിനകത്ത് ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാൽ അപകടമില്ലാതെ രക്ഷപ്പെട്ടു. കൂലിപ്പണിക്കാരനായ ബൈജുവും ഭാര്യയും വിദ്യാർഥികളായ മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്ന കൂരയിൽ വൈദ്യുതിയും ലഭ്യമായിട്ടില്ല. ജില്ല പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, വാർഡ് അംഗം സിന്ധുവിപീഷ് തുടങ്ങിയവർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.