കൊടുങ്ങല്ലൂർ: ഉത്തമ സമൂഹസൃഷ്ടിക്ക് ദാർശനിക ചിന്തകളുടെ അനിവാര്യത ബോധ്യപ്പെടുത്താൻ ധാർമിക പഠനങ്ങൾ അനിവാര്യമാണെന്ന് ഖുർആൻ സ്റ്റഡിസെൻറർ പഠിതാക്കളുടെ സംഗമം ചൂണ്ടിക്കാട്ടി. എസ്.എസ്.എൽ.സി, പ്ലസ് ടു, ക്യു.എസ്.സി പരീക്ഷ വിജയികൾ, റമദാൻ ക്വിസ് ജേതാക്കൾ, ടാലൻറ് സ്റ്റുഡൻസ് എന്നിവർക്ക് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ. രാമദാസ് അവാർഡുകൾ വിതരണം ചെയ്തു. മുഖ്യ പരിശീലകൻ മുഹമ്മദലി തച്ചമ്പാറ ഖുർആൻ പ്രഭാഷണം നടത്തി. കുട്ടികളുടെ വൈജ്ഞാനിക പരിപാടികൾ, സ്പോട്ട് ക്വിസ് എന്നിവയുണ്ടായിരുന്നു. അബ്ദുന്നാസർ പത്തായക്കാട്, നൗഫൽ നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.