കൊടകര-വെള്ളിക്കുളങ്ങര റോഡിൽ കരിങ്കല്‍ കെട്ട് തോട്ടിലേക്കിടിഞ്ഞു

കോടാലി: കൊടകര-വെള്ളിക്കുളങ്ങര റോഡില്‍ കിഴക്കേകോടാലി നിലംപതിക്കു സമീപം റോഡരിക് തോട്ടിലേക്കിടിഞ്ഞത് അപകട ഭീഷണിയായി. നൂറുകണക്കിന് വാഹനങ്ങള്‍ ദിനം പ്രതി കടന്നുപോകുന്ന റോഡരികിലെ കരിങ്കല്‍കെട്ടാണ് തോട്ടിലേക്കിടിഞ്ഞത്. ഇതിന് സമീപം സർവിസ് സ്റ്റേഷന്‍ റോഡിനടുത്തും ഇങ്ങനെ കരിങ്കല്‍കെട്ട് തകര്‍ന്നിട്ടുണ്ട്. നിലംപതി തോട്ടില്‍ നിന്നുള്ള കൈത്തോടി​െൻറ വശത്തുള്ള കരിങ്കല്‍കെട്ടാണ് തകര്‍ന്നുവീണിട്ടുള്ളത്. കെട്ട് ഇനിയും ഇടിയുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. അപകടാവസ്ഥ പരിഹരിക്കാന്‍ നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പല്ലാവൂര്‍ പുരസ്‌കാര ജേതാവ് അന്നമനട പരമേശ്വരമാര്‍ക്ക് ആദരം കൊടകര: പല്ലാവൂര്‍ പുരസ്‌കാരം നേടിയ അന്നമനട പരമേശ്വര മാരാര്‍ക്ക് കൊടകര വാദ്യസംഗീത സഭയും പൗരാവലിയും ചേര്‍ന്ന് സ്വീകരണം നല്‍കി. പല്ലാവൂര്‍ സ്മൃതി സദസ്സില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി. പ്രഫ. എം. മാധവന്‍കുട്ടി അധ്യക്ഷത വഹിച്ചു. കാലടി കൃഷ്ണയ്യര്‍ ആചാര്യന്മാരെ പരിചയപ്പെടുത്തി. മന്ത്രി സി. രവീന്ദ്രനാഥ്, ബി.ഡി. ദേവസി എം.എല്‍.എ, പെരുവനം കുട്ടന്‍മാരാര്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍, പഞ്ചായത്തംഗം മിനി ദാസന്‍, ഉണ്ണികൃഷ്ണന്‍ എടാട്ട് , തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി, പെരുവനം സതീശന്‍ മാരാര്‍, ഷാജുമോന്‍ വട്ടേക്കാട്, അന്നമനട പരമേശ്വര മാരാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പോരൂര്‍ ഉണ്ണികൃഷ്ണ​െൻറ നേതൃത്വത്തില്‍ തായമ്പകയും ചോറ്റാനിക്കര വിജയന്‍, പരക്കാട് തങ്കപ്പന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.