തൃശൂർ: സംസ്ഥാന സര്‍ക്കാറിെൻറ ഹരിതകേരളം പദ്ധതി പ്രകാരമുള്ള വൃക്ഷത്തൈ വിതരണം തുടങ്ങി. മഹാഗണി, നീര്‍മരുത്, സീതപ്പഴം, കണിക്കൊന്ന, പേര, ആര്യവേപ്പ്, ആത്ത, നെല്ലി, ഉങ്ങ്, കൊടംപുളി എന്നീ ഇനങ്ങളില്‍പ്പെട്ട തൈകളാണ് ഉൽപാദിപ്പിച്ചിട്ടുള്ളത്. ക്ലബുകള്‍ അടക്കമുള്ള സാംസ്‌കാരിക സ്ഥാപനങ്ങളിലും സ്‌കൂളുകളിലും തൈകൾ വിതരണം ചെയ്യും. വിദ്യാഭ്യാസ പുരസ്കാരം തൃശൂര്‍: അഖില കേരള എഴുത്തച്ഛന്‍ സമാജം എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ, െഎ.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികളിൽനിന്ന് അനുമോദനത്തിനും തുടർ വിദ്യാഭ്യാസ പരിശീലനത്തിനും അപേക്ഷ ക്ഷണിച്ചു. വിവിധ പരീക്ഷകളില്‍ ബി പ്ലസിന് മുകളില്‍ മാര്‍ക്ക് നേടിയവരും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ 75 ശതമാനം മാർക്ക് നേടിയവരും 15നകം ശാഖ സമാജത്തിെൻറ ശിപാർശയോടെ അപേക്ഷിക്കണം. വിവരങ്ങൾക്ക്: 8590833092.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.