വടക്കാഞ്ചേരി: ആവേശ ആരവ നിമിഷങ്ങൾ സമ്മാനിച്ച് പുത്തൻ അധ്യയനവർഷം പിറന്നു. അക്ഷരമാലയും മധുര പലഹാരങ്ങളും നൽകി വിദ്യാർഥികളെ സ്വീകരിച്ചു. വടക്കാഞ്ചേരി നഗരസഭാ തല നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ സിന്ധു സുബ്രഹ്മണ്യൻ അധ്യക്ഷയായി. വടക്കാഞ്ചേരി ഗവ.ബോയ്സ് - ഹൈസ്കൂൾ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എൻ. കെ. പ്രമോദ്കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജ്യോതി ബസു അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ഗവ. ഗേൾസ് എൽ.പി സ്കൂളിൽ നഗരസഭാ കൗൺസിലർ സിന്ധു സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻറ് ടി. എസ്. മായാദാസ് അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി സെൻറ് പയസ് യു.പി.സ്കൂളിലെ കൗൺസിലർ പ്രിൻസ് ചിറയത്ത് ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡൻറ് ജയപ്രസാദ് കളത്തിൽ അധ്യക്ഷനായി. കുണ്ടുകാട് നിർമല ഹൈസ്കൂളിൽ നടന്ന തെക്കുംകര പഞ്ചായത്ത് പ്രസിഡൻറ് എം. കെ. ശ്രീജ ഉദ്ഘാടനം ചെയ്തു. മുള്ളൂർക്കര എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഹൈടെക്ക് ക്ലാസ് മുറികളുടെ ഉദ്ഘാടനം യു. ആർ. പ്രദീപ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം. എച്ച്. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.