പുന്നയൂർക്കുളം: പനന്തറയിൽ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണത്തിൽ ഡി.വൈ.എഫ്.ഐ നേതാവിന് പരിക്ക്. പുന്നയൂർക്കുളം വെസ്റ്റ് മേഖല സെക്രട്ടറി പനന്തറ മൂത്തേടത്ത് ഭാസ്കരെൻറ മകൻ സുജീഷിനാണ് (24) പരിക്കേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ബി.ജെ.പി പ്രവർത്തകരായ മൂന്നുപേർ വീട്ടിലേക്ക് പോകുകയായിരുന്ന സുജീഷിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുെന്നന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു. സംഭവത്തിനു ഒരു മണിക്കൂർ മുമ്പ് പനന്തറയിൽ ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകനും ബി.ജെ.പി പ്രവർത്തകനും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ പ്രശാന്തിെൻറ പേരിൽ വടക്കേക്കാട് പൊലീസ് ഏകപക്ഷീയമായി കേസെടുത്തതായും നേതാക്കൾ ആരോപിച്ചു. ഈ സംഭവശേഷമാണ് അതുവഴി പോകുകയായിരുന്ന സുജീഷിനെ ആക്രമിച്ചത്. പനന്തറ മേഖലയിൽ സി.പി.എം-ബി.ജെ.പി സംഘർഷം നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.