കുന്നംകുളം: നഗരസഭയുടെ കുറുക്കൻ പാറയിലെ ജൈവ മാലിന്യ സംസ്കരണ കേന്ദ്രം (ഗ്രീൻ പാർക്ക്) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയെന്ന് കേന്ദ്ര ധനകാര്യ കമീഷൻ ചെയർമാൻ എം. നന്ദകിഷോർ സിങ്. മികച്ച മാതൃകയാണ് കുന്നംകുളത്തുള്ളത്. കേരളത്തിലെ മറ്റിടങ്ങളിലും ഈ സംവിധാനം ഒരുക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. പതിനഞ്ചാം ധനകാര്യ കമീഷൻ 25 അംഗ സംഘത്തിനൊപ്പം നഗരസഭ ജൈവ മാലിന്യ സംസ്കരണ പ്ലാൻറ് സന്ദർശിച്ച ശേഷമാണ് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചത്. ജൈവ മാലിന്യ സംസ്കരണ പ്ലാൻറിെൻറ പ്രവർത്തനവും നടത്തിപ്പും കണ്ടശേഷം കുടുംബശ്രീ ജില്ല അധികൃതർ, നഗരസഭ അധികാരികൾ എന്നിവരുമായി സംഘം ആശയവിനിമയം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് എന്നിവർ കുന്നംകുളം നഗരസഭയുടെ ജൈവമാലിന്യ പ്ലാൻറിനെക്കുറിച്ച് സംസാരിച്ചിരുന്നതായി കമീഷൻ ചെയർമാൻ പറഞ്ഞു. കമീഷൻ സെക്രട്ടറി അരവിന്ദ് മേത്ത, ഡോ. അശോക് ലാഹിരി, പ്രഫ. അനൂപ് സിങ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, വൈസ് ചെയർമാൻ പി.എം. സുരേഷ്, സെക്രട്ടറി കെ.കെ. മനോജ്, ആസൂത്രണ ഉപാധ്യക്ഷൻ വി. മനോജ് കുമാർ, ഐ.ആർ.ടി.സി റിസർച് കോ ഒാഡിനേറ്റർ മുസ്തഫ, കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ സംഘത്തെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.