പാവറട്ടി: സി.പി.എം മണലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവ്വത്തൂരിൽ . മാലിന്യവും ചണ്ടിയും കുളവാഴയും നിറഞ്ഞ് കാലവർഷമായതോടെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. 12 അടി വീതിയിലുള്ളതാണ് തോട് എളവള്ളി, പാവറട്ടി, മുല്ലശേശരി, വെങ്കിടങ്ങ് പഞ്ചായത്തുകളിലൂടെ ഒഴുകി കനോലി കനാലിലാണ് അവസാനിക്കുന്നത്. പി.പി.എം മണലൂർ ഏരിയ സെക്രട്ടറി സി.കെ. വിജയൻ, വി.ജി. സുബ്രഹ്മണ്യൻ, ടി.കെ. ചന്ദ്രൻ, പി.ജി. സുബിദാസ്, സി.എഫ്. രാജൻ, ആഷിക് വലിയകത്ത്, ജോബി പുവ്വത്തൂർ എന്നിവർ നേതൃത്വം നൽകി. വെങ്കിടങ്ങില്‍ കവര്‍ച്ചാശ്രമം വെങ്കിടങ്ങ്: മേഖലയിൽ കവര്‍ച്ചാശ്രമം. പണിക്കവീട്ടിൽ പരേതനായ അലി ഭാര്യ റുക്കിയയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ചാശ്രമം നടന്നത്. ജനല്‍ ചില്ലുകൾ തകര്‍ക്കുകയും വാതിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനും ശ്രമം നടത്തിയതായും കണ്ടെത്തി. റുക്കിയ ഒറ്റക്കാണ് വീട്ടിൽ താമസം. പാവറട്ടി പൊലീസ് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.