തൃശൂർ: തൃശൂർ കെ.എസ്.ആർ.ടി.സിയുടെ മുഖം മിനുക്കി ഡി.ടി.ഒ വി.എം.താജുദ്ദീൻ ഇനി സോണൽ ഓഫിസറുടെ പദവിയിലേക്ക്. തൃശൂർ കെ.എസ്.ആർ.ടി.സി ഡി.ടി.ഒ വി.എം. താജുദ്ദീൻ കക്ഷിഭേദമില്ലാതെ ജീവനക്കാരുടെ പ്രശംസയും അഭിനന്ദനങ്ങളും സ്വീകരിച്ച് വ്യാഴാഴ്ച തൃശൂരിലെ അവസാന പ്രവൃത്തിയും പൂർത്തിയാക്കി. വെള്ളിയാഴ്ച എറണാകുളം സോണൽ ഓഫിസറായി ചുമതലയേൽക്കും. ആറ് മാസം മുമ്പാണ് ഗുരുവായൂർ ഡിപ്പോയുടെ ചുമതലയിൽ നിന്നും തൃശൂർ ഡി.ടി.ഒയുടെ ചുമതലയോടെ തൃശൂർ സ്വദേശിയായ താജുദ്ദീൻ തൃശൂരിലെത്തുന്നത്. പ്രതിദിന വരുമാനം ആറ് ലക്ഷത്തിലൊതുങ്ങി നിന്നിരുന്ന തൃശൂർ ഡിപ്പോയുടെ വരുമാനം ഒരൊറ്റ മാസം കൊണ്ട് നേരെ ഇരട്ടിയിലേക്ക് 12-13 ലക്ഷത്തിലേക്ക് എത്തിച്ചത് താജുദ്ദീെൻറ ജോലി ക്രമീകരണമായിരുന്നു. ജീവനക്കാരോട് ട്രേഡ് യൂനിയൻ വ്യത്യാസമില്ലാതെ പെരുമാറി, കീഴ് ജീവനക്കാരായല്ല, സഹപ്രവർത്തകരായിട്ടായിരുന്നു താജുദ്ദീെൻറ സമീപനം. യാത്രക്കാരെ ബസിൽ വിളിച്ചു കയറ്റുന്നതുൾപ്പെടെയുള്ളവയും താജുദ്ദീൻ ചെയ്തു. അതിവേഗത്തിലായിരുന്നു ജീവനക്കാരുടെ സ്നേഹവും പിന്തുണയും താജുദ്ദീൻ പിടിച്ചുപറ്റിയത്. കുന്നുകൂടി കിടന്ന മാലിന്യങ്ങൾ ജീവനക്കാരുടെ സഹായത്തോടെ ഒറ്റ ദിവസം കൊണ്ട് നീക്കി. ഇവിടെ ഇരുചക്ര വാഹനങ്ങളുൾപ്പെടെയുള്ളവയുടെ പാർക്കിങ്ങിന് സൗകര്യമൊരുക്കി. തൃശൂർ പൂരം, സ്വകാര്യ ബസ് സമരം, മലയാറ്റൂർ തീർഥാടനം, കൊടുങ്ങല്ലൂർ ഭരണി, നീറ്റ് പരീക്ഷയുൾപ്പെടെ യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് ബസുകളെ ക്രമീകരിച്ച് വരുമാനമുണ്ടാക്കിയത് സർക്കാറിെൻറ പ്രശംസക്കും ഇടയാക്കി. സ്റ്റാൻഡ് നവീകരണത്തിനുള്ള പുതിയ പദ്ധതികളും ബോർഡിനെ അറിയിച്ചു. ജോലിക്ക് തടസ്സമുണ്ടാവാത്ത വിധത്തിൽ സിനിമ-സീരിയൽ, നാടകം മേഖലകളിലും തിളങ്ങി നിൽക്കുന്ന കലാകാരനാണ് താജുദ്ദീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.