തൃശൂര്‍: ആറ് വർഷം പിന്നിട്ട കോർപറേഷനില്‍ മാസ്റ്റർ പ്ലാനിെൻറ കാര്യത്തിൽ ഇനിയും തീരുമാനമായില്ല. മാസ്റ്റർ പ്ലാൻ ഭേദഗതി വരുത്തി സമർപ്പിക്കാനുള്ള അവസാന ദിവസവും പൂർത്തിയായിരിക്കെ, കൂടുതൽ സമയമനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാറിനും ഹൈകോടതിയെയും സമീപിക്കാൻ തീരുമാനമായി. മേയ് 31നകം തീരുമാനമെടുക്കണമെന്നായിരുന്നു ഹൈകോടതി കോർപറേഷന് നൽകിയ നിർദേശം. എന്നാൽ പ്രാഥമിക ചർച്ചപോലും പൂർത്തിയാക്കാൻ ഇതുവരെയായില്ല. 2012ൽ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനെതിരെ കോൺഗ്രസ്തന്നെ രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു മാസ്റ്റർ പ്ലാൻ ഭേദഗതിക്ക് സർക്കാർ അനുമതി നൽകിയത്. മാസ്റ്റർ പ്ലാൻ നടപ്പാക്കാത്തത് സംബന്ധിച്ച് പൊതുതാൽപ്പര്യ ഹരജിയിലായിരുന്നു ഹൈകോടതി ഉടൻ നടപ്പിലാക്കാൻ ഉത്തരവിട്ടത്. കോർപറേഷൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഈ വർഷം മേയ് 31വരേക്ക് സമയം അനുവദിക്കുകയായിരുന്നു. ഹൈകോടതിയിലെ അഭിഭാഷകെൻറ കത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സിലാണ് മാസ്റ്റർ പ്ലാൻ ഭേദഗതിക്ക് കൂടുതൽ സമയമനുവദിക്കാൻ സർക്കാറിനോട് ആവശ്യപ്പെടാനും ഇതനുസരിച്ച് ഹൈകോടതിയെ സമീപിക്കാനും തീരുമാനിച്ചത്. മാസങ്ങൾക്ക് മുമ്പ് കൗണ്‍സിലർമാരുടെ സംഘം ചീഫ് ടൗണ്‍ പ്ലാനറെ കണ്ട് മാസ്റ്റര്‍ പ്ലാൻ ഭേദഗതി ചര്‍ച്ച നടത്തിയെങ്കിലും അംഗീകൃത ഡി.ടി.പി സ്കീമുകള്‍ക്ക് വിരുദ്ധമായ ഒരു പരിഷ്ക്കാരവും നിയമപരമായി അനുവദനീയമല്ലെന്ന് അറിയിച്ചതോടെ തുടർചർച്ചയുണ്ടായില്ല. മാസ്റ്റർ പ്ലാൻ ഭേദഗതി നഗരാസൂത്രണ സമിതിയുടെ പരിശോധനക്ക് ശേഷം നടപടികളിലേക്ക് കടക്കാമെന്നാണ് ഭരണസമിതിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.