വടക്കാഞ്ചേരി: ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് നിർമിക്കാനുദ്ദേശിക്കുന്ന ബൈപാസ് റോഡിെൻറ രൂപരേഖ തീരുമാനിക്കാനായി ഉന്നതതല സംഘം സ്ഥലപരിശോധന നടത്തി. മന്ത്രി എ.സി. മൊയ്തീെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിെൻറ തീരുമാനമനുസരിച്ചാണ് പൊതുമരാമത്ത് അസി. എക്സി. എൻജിനീയർ ബിന്ദു പരമേശ്വരെൻറ നേതൃത്വത്തിലുള്ള സംഘം നിർദിഷ്ട പാതയിൽ പരിശോധന നടത്തിയത്. പത്താംകല്ല് മുതൽ അകമല വരെ പാതയിൽ ഏറ്റെടുക്കേണ്ട ഭൂമിയെ കുറിച്ചും, കെട്ടിടങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ രേഖപ്പെടുത്തിയ സ്കെച്ച് നഗരസഭക്ക് കൈമാറും. പരിശോധനക്ക് നഗരസഭ വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ, സ്ഥിരം സമിതി അധ്യക്ഷൻമാരായ എം.ആർ. സോമനാരായണൻ, എൻ.കെ. പ്രമോദ്കുമാർ, അസി. എൻജിനീയർ മഞ്ജുഷ, ടൗൺ പ്ലാനിങ് ഓവർസിയർ പ്രദീപ്, നഗരസഭ ഓവർസിയർ ഹാരിസ്, വടക്കാഞ്ചേരി, എങ്കക്കാട്, കുമരനെല്ലൂർ വില്ലേജ് ഓഫിസർമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.