ചെറുതുരുത്തി: കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികളെ പരിശോധിക്കാൻ ഡോക്ടർമാരില്ലാത്ത അവസ്ഥക്ക് പരിഹാരമാകുന്നു. മാധ്യമം വാർത്തയെ തുടർന്ന് യു.ആർ. പ്രദീപ് എം.എൽ.എ പ്രശ്നത്തിൽ ഇടപെടുകയും ഡി.എം.ഒ അടിയന്തരമായി ഒരു ഡോക്ടറെ ആശുപത്രിയിലേക്ക് നിയോഗിക്കുകയും ചെയ്തു. മറ്റൊരു ഡോക്ടർ അടുത്ത ദിവസം ആശുപത്രിയിലെത്തുമെന്ന് എം.എൽ.എ അറിയിച്ചു. ഡോക്ടർമാരുടെയും, മറ്റ് ജീവനക്കാരുടെയും അഭാവം മൂലം ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്ന അവസ്ഥയായിരുന്നു. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ആശുപത്രിയിൽ ഒരു വനിത ഡോക്ടറടക്കം നാല് ഡോക്ടർമാരെയാണ് ഡ്യൂട്ടിക്ക്നിയോഗിച്ചിരുന്നത്. എന്നാൽ മൂന്ന് ഡോക്ടർമാരും അവധിയിൽ പ്രവേശിച്ചു. ഒരു ഡോക്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലും മറ്റൊരാൾ ജോലി രാജിവെക്കുകയും ചെയ്തു. വനിത ഡോക്ടർ നീണ്ട അവധിയിലുമാണ്. ഏക ഡോക്ടർ കാലത്ത് ജോലിക്കെത്തിയാൽ രണ്ട് മണിയോടെ സ്ഥലം വിടും. ഇതോടെ അഞ്ച് മണി വരെ പ്രവർത്തിക്കേണ്ട കുടുംബാരോഗ്യ കേന്ദ്രത്തിെൻറ പ്രവർത്തനം ഉച്ചവരെ മാത്രമാണ്. എന്നാൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മാർ അവധിയിൽ പ്രവേശിച്ച വിവരം പഞ്ചായത്ത് തന്നെ അറിയിച്ചില്ലെന്നും ഒരു ഡോക്ടർ കൂടി എത്തുന്നതോടെ ആശുപത്രി പൂർണ പ്രവർത്തന സജ്ജമാകുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.