ബാങ്ക്​ പണിമുടക്ക്​ പൂർണം

തൃശൂർ: ശമ്പളവർധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി നടത്തിയ പണിമുടക്ക് രണ്ടാംദിവസവും ജില്ലയിൽ പൂർണം. ബാങ്കിങ് മേഖല സ്തംഭിച്ചു. യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് ആഹ്വാനം ചെയ്ത പണിമുടക്കി​െൻറ രണ്ടാംദിനം ജീവനക്കാരും ഒാഫിസർമാരും എസ്.ബി.െഎ തൃശൂർ ശാഖക്ക് മുന്നിൽ ധർണ നടത്തി. എച്ച്.എം.എസ് െസക്രട്ടറി വിജയകുമാർ ഉദ്ഘാടനം ചെയ്തു. യു.എഫ്.ബി.യു. ജില്ല കൺവീനർ കെ. രവീന്ദ്രൻ, ടി.വി. രാമചന്ദ്രൻ, സി.ഡി. ശിവദാസ്, സലീം, ടി.നരേന്ദ്രൻ, രാജൻ, മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. 21 പൊതുമേഖല ബാങ്കുകളിലെ ജീവനക്കാരാണ് പണിമുടക്കിയത്. ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കുക, അര്‍ഹതപ്പെട്ട ന്യായമായ വേതന വര്‍ധന നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് വ്യാഴാഴ്ച്ചയും തുടരും. സഹകരണ ബാങ്കുകളും, ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.