കീറിയ നോട്ട്​ മാറ്റാൻ ആർ.ബി.​െഎ സൗകര്യം ഒരുക്കണം -ബെഫി

തൃശൂർ: കീറിയതോ കേടുവന്നതോ ആയ 2000, 500, 200 രൂപ നോട്ടുകൾ മാറ്റിനൽകാൻ റിസർവ് ബാങ്ക് സൗകര്യം ഒരുക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. നോട്ട് റീഫണ്ട് റൂൾ അടിസ്ഥാനമാക്കിയാണ് കീറിയ കറൻസി നോട്ടുകൾ മാറ്റി അതി​െൻറ വില ഇടപാടുകാരന് ബാങ്കുകൾ നൽകുന്നത്. പഴയ 1000, 500 രൂപ നോട്ടുകൾ റദ്ദാക്കിയ ശേഷം കൊണ്ടുവന്ന പുതിയ നോട്ടുകളുെട റീഫണ്ട് റൂൾ ഇതുവരെ തയാറായിട്ടില്ല. ജനങ്ങൾക്ക് എ.ടി.എമ്മിൽനിന്നു പോലും കീറിയ നോട്ട് കിട്ടുന്നതായി പരാതിയുണ്ട്. 2000 രൂപയുൾപ്പെടെ ഇത്തരം നോട്ടുകൾ മാറ്റാൻ നിരവധി പേരാണ് വാണിജ്യ ബാങ്കുകളിലും റിസർവ് ബാങ്കിലും എത്തുന്നത്. സാധാരണക്കാരോ ചെറുകിട കച്ചവടക്കാരോ ആണ് ഇങ്ങനെ വരുന്നവരിൽ അധികവും. നോട്ട് റദ്ദാക്കലിനെ തുടർന്ന് ജനങ്ങളെ നെേട്ടാട്ടമോടിപ്പിച്ച അതേ സമീപനമാണ് ഇക്കാര്യത്തിലും റിസർവ് ബാങ്കും കേന്ദ്ര സർക്കാറും കൈക്കൊള്ളുന്നത്. കേടുവന്ന പുതിയ സീരീസ് നോട്ടുകൾ മാറ്റാനുള്ള സൗകര്യം ഏർപ്പെടുത്താൻ എത്രയും വേഗം നടപടിയെടുക്കണമെന്ന് ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രനും ജനറൽ സെക്രട്ടറി എസ്.എസ്. അനിലും കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.