ദിലീഷ്​ പോത്താ... അഭിനയത്തിൽ വീണുപോകരുതേ -ജയരാജ്​

തൃശൂർ: സംവിധാനത്തിൽ നിന്ന് ഇടക്ക് അഭിനയത്തിലേക്കു വീണുപോകുന്നുണ്ടെന്നും അത് അപകടമാണെന്നും ദിലീഷ് പോത്തനോട് ജയരാജി​െൻറ ഉപദേശം. സംവിധായകനും നടനുമായ ദിലീഷ് പോത്തന് ഭരതൻ സ്മൃതിവേദിയുടെ കല്യാൺ ഭരത് മുദ്ര സമർപ്പണച്ചടങ്ങായിരുന്നു വേദി. താൻ ഏറെ ആരാധിക്കുന്ന സംവിധായകനാണ് ദിലീഷ് പോത്തൻ. താങ്കൾ അഭിനയത്തിലേക്ക് വഴുതി വീഴരുത്. അഭിനയം സുഖമുള്ള പരിപാടിയാണ്. അതി​െൻറ സുഖശീതളിമയിൽപ്പെട്ടാൽ അപകടകരമാണെന്ന മുന്നറിയിപ്പും ഉപദേശമായി ജയരാജ് പങ്കുവെച്ചു. നല്ല സംവിധായകനായ താങ്കൾ ഇടക്ക് തട്ടുപൊളിപ്പൻ പടങ്ങൾ എടുക്കുന്നത് വേണ്ടെന്ന് നിർമാതാവ് വി.ബി.കെ. മേനോൻ തമാശ രൂപേണ സംവിധായകൻ ജയരാജിനെ ഉപദേശിച്ചു. ദേശീയ അവാർഡ് നേടിയതിൽ ജയരാജിനെ അഭിനന്ദിച്ചതിന് ശേഷമായിരുന്നു ഉപദേശം. കെ.പി.എ.സി. ലളിതയും സംവിധായകൻ മോഹനും ചേർന്ന് അവാർഡ് ദിലീഷ് പോത്തനു സമ്മാനിച്ചു. ഡോ. ടി.എ. സുന്ദർ മേനോൻ അധ്യക്ഷത വഹിച്ചു. എം.പി. സുരേന്ദ്രൻ, വിദ്യാധരൻ, സിദ്ധാർഥ് ഭരത്, സി.എസ്. അജയകുമാർ, സി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഭരതൻ ഓർമപ്പുസ്തകം കെ.പി.എ.സി. ലളിത പ്രകാശനം ചെയ്തു. ഗസൽസന്ധ്യയും നടന്നു. ഭരത​െൻറ വിയോഗത്തിന് 20 ആണ്ട്: ജന്മനാട് അനുസ്മരിച്ചു വടക്കാഞ്ചേരി: പ്രശസ്ത സംവിധായകൻ ഭരത​െൻറ ഇരുപതാം ചരമ വാർഷിക ദിനത്തിൽ ജന്മനാട്ടിൽ 'ഭരതൻ സ്മൃതി' അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. വടക്കാഞ്ചേരി ശ്രീ കേരളവർമ പബ്ലിക് ലൈബ്രറിയും ഭരതൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി സംവിധായകൻ ടോം ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. കെ.പി.എ.സി. ലളിത അധ്യക്ഷത വഹിച്ചു. നടൻ ജയരാജ് വാരിയർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ്, നടിമാരായ രചന നാരായണൻകുട്ടി, രമാദേവി, നഗരസഭ വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ, ലൈബ്രറി പ്രസിഡൻറ് വി. മുരളി, നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത്കുമാർ, തിരക്കഥാകൃത്ത് ജോൺസൻ പോണലൂർ, കൗൺസിലർമാരായ സിന്ധു സുബ്രഹ്മണ്യൻ, വി.പി. മധു എന്നിവർ സംസാരിച്ചു. ഭരതൻ സ്മൃതി മണ്ഡപത്തിൽ കെ.പി.എ.സി. ലളിത ദീപം തെളിച്ചു. ചിത്രകാരൻ ചാലിക്കുന്ന് സുനിൽകുമാറും ടോം ഇമ്മിട്ടിയും വരച്ച ഭരതൻ ചിത്രങ്ങൾ ലളിതക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.