അഴിക്കോട്: പുത്തൻപള്ളി മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലും ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരവും നേടിയ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എം. മുഹമ്മദ് അഷറഫ്, ഫയർ ആൻഡ് റെസ്ക്യൂസർവിസ് ഡയറക്ടർ ജനറലിെൻറ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം നേടിയ ലീഡിങ് ഫയർമാൻ എം.എൻ. സുധൻ എന്നിവരെ ആദരിച്ചു. ഖതീബ് എ.പി. അബ്ദുൽ കരീം സഖാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് പി.എം. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി എന്നിവർ വിശിഷ്ടാതിഥികളായി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ് അവാർഡ് വിതരണം ചെയ്തു. കോതപറമ്പ് കോരു ആശാൻ സ്മാരക വൈദിക സംഘം സെക്രട്ടറി ഇ.കെ. ലാലപ്പൻ ശാന്തി, മാർതോമ തീർഥകേന്ദ്രം റെക്ടർ ഫാ. ആൻറണി വേലത്തിപ്പറമ്പിൽ, പേബസാർ മസ്ജിദുറഹ്മ ഖതീബ് റിയാസ് അൽ ഹസനി, മഹല്ല് സെക്രട്ടറി പി.കെ. നാസർ, ജോയൻറ് സെക്രട്ടറി എ.എ. അബ്ദുൽകരീം എന്നിവർ സംസാരിച്ചു അസി. ഖതീബ് മുഹമ്മദ് റഫീഖ് അഹ്സനി പ്രാർഥന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.