ആശുപത്രിയിലെ പഴക്കം ചെന്ന കെട്ടിടം പൊളിക്കണമെന്ന്​

ആശുപത്രിക്ക് ഭീഷണിയായ കെട്ടിടം പൊളിക്കണമെന്ന് ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലെ പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ നഗരസഭ ഉടൻ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഡോ. കെ.പി. ജോർജ് ആവശ്യപ്പെട്ടു. ആശുപത്രി മോര്‍ച്ചറിയോട് ചേര്‍ന്ന പഴയ വാര്‍ഡ്, അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന കെട്ടിടം തുടങ്ങി അഞ്ചോളം കെട്ടിടങ്ങൾ ഏത് സമയവും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലാണ്. പൊളിച്ചു നീക്കണമെന്ന് ഒരു വര്‍ഷം മുമ്പ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിട്ടും കെട്ടിടങ്ങളുടെ ഇന്നത്തെ മതിപ്പ് വില നിർണയിച്ച് നല്‍കാന്‍ നഗരസഭ തയ്യാറായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.