ചാലക്കുടി: അച്യുതമേനോൻ ഭവന പദ്ധതിയിൽ ചാലക്കുടി മണ്ഡലത്തിലെ കാരുണ്യ ഭവനം ശിലാസ്ഥാപനം നടത്തി. സി.പി.െഎ സംസ്ഥാന സെക്രേട്ടറിയറ്റംഗവും എ.െഎ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രനും കാരുണ്യ ഭവനത്തിന് അർഹനായ കന്നുമ്മേൽ ബാബുവിെൻറ മൂത്ത മകൻ ബാലുവും ചേർന്നാണ് ശിലാസ്ഥാപനം നിർവഹിച്ചത്. കൊന്നക്കുഴി രണ്ട് സെൻറ് കോളനിയിലെ താമസക്കാരനായ ബാബു ഒരു മാസം മുമ്പാണ് മരിച്ചത്. ഗൃഹനാഥെൻറ മരണത്തോടെ അനാഥമായ അഞ്ചംഗ കുടുംബത്തിന് 650 സ്ക്വയർ ഫീറ്റിൽ ഏഴ് ലക്ഷം രൂപ ബജറ്റിലാണ് വീട് നിർമാണം. അന്ത്രക്കംപാടത്ത് ബാബുവിെൻറ വിധവ ഷാലിയുടെ കുടുംബ വീതമായി ലഭിച്ച എട്ട് സെൻറ് ഭൂമിയിലാണ് വീട് ഉയരുന്നത്. പാർട്ടി മണ്ഡലം സെക്രട്ടറി പി.എം. വിജയൻ, അസി.സെക്രട്ടറി സി.വി. ജോഫി, എ.െഎ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.ആർ. ബാബുരാജ്, സെക്രട്ടറി സി.ബി. സ്വാമിനാഥൻ, പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി അശോകൻ, എ.െഎ.വൈ.എഫ് മണ്ഡലം സെക്രട്ടറി വി.എം. ടെൻസൻ, പ്രസിഡൻറ് പി.വി. വിവേക് എന്നിവർ പങ്കെടുത്തു. ചിത്രം: പരിയാരത്ത് കാരുണ്യ ഭവനത്തിന് കെ.പി. രാജേന്ദ്രെൻറ നേതൃത്വത്തിൽ തറക്കല്ലിടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.