കയ്പമംഗലം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പെരിഞ്ഞനം യൂനിറ്റ് കൺവെൻഷൻ ജില്ല സെക്രട്ടറി കെ.എം. ശിവരാമൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ടി.കെ. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. പി.എ. വേലായുധൻ, ഇ.എം. കൃഷ്ണൻകുട്ടി, എം.കെ. സത്യനാഥൻ എന്നിവർ സംസാരിച്ചു. കയ്പമംഗലം: നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് ഇ.ടി. ടൈസൻ എം.എൽ.എ ആരോപിച്ചു. അഖിലേന്ത്യ കിസാൻ സഭ കയ്പമംഗലം മണ്ഡലം സമ്മേളനം മൂന്നുപീടിക വ്യാപാര ഭവൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കർഷകരെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുന്നതിന് പകരം കേന്ദ്ര സർക്കാർ കുത്തകകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. കേന്ദ്ര നീതി ആയോഗിൽ കുത്തകകളുടെ പ്രതിനിധികളാണ് അംഗങ്ങളെന്നും അദ്ദേഹം ആരോപിച്ചു. കിസാൻ സഭ മണ്ഡലം പ്രസിഡൻറ് എം.ആർ. ജോഷി അധ്യക്ഷത വഹിച്ചു. കിസാൻ സഭ സംസ്ഥാന സെക്രട്ടറി കെ.എം. ദിനകരൻ മുഖ്യ പ്രഭാഷണം നടത്തി. എൻ.കെ. സുബ്രഹ്മണ്യൻ, കെ.വി. വസന്തകുമാർ, കെ.കെ. രാജേന്ദ്ര ബാബു, പി.വി. മോഹനൻ, ടി.പി. രഘുനാഥ്, വി.എ. കൊച്ചു മൊയ്തീൻ, മേരി ജോൺ, വി. ആർ. ഷൈൻ, അഡ്വ. പി.ആർ. കണ്ണൻ, എം.ഡി. സുരേഷ് എന്നിവർ സംസാരിച്ചു. റിട്ട. കൃഷി ഓഫിസർ എൻ.കെ.തങ്കരാജ് ക്ലാസ് നയിച്ചു. ഭാരവാഹികൾ: എം.ഡി.സുരേഷ് (പ്രസി.), വി.എ. കൊച്ചു മൊയ്‌തീൻ (സെക്ര.), കെ.പി. പ്രസാദ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.