വ്യാപാരിയെ ആക്രമിച്ച് പണം കവർന്നു ചെന്ത്രാപ്പിന്നി: ഇടവേളക്ക് ശേഷം . മധുരംപിള്ളിയില്‍ വ്യാപാരിയെ കടയില്‍ കയറി ആക്രമിച്ച സംഘം പണവും കവര്‍ന്നു. മധുരംപിള്ളിയില്‍ ചായക്കടയും പലചരക്കും കച്ചവടവും നടത്തുന്ന കൊട്ടുക്കല്‍ ജയപാലനാണ് മര്‍ദനമേറ്റത്. തലക്ക് കുപ്പികൊണ്ടുള്ള അടിയേറ്റ ഇയാളെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നുപേർ കടയില്‍ കയറി സിഗരറ്റും മറ്റും വാങ്ങി. ഇതിെൻറ പണം നല്‍കാത്തത് ചോദ്യം ചെയ്തപ്പോഴാണ് കടയുടമയെ ആക്രമിച്ചത്. കടയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട സംഘം സോഡാക്കുപ്പികൊണ്ടും വടി കൊണ്ടും ആക്രമിക്കുകയായിരുന്നു. കടയിലെ മേശവലിപ്പിലുണ്ടായിരുന്ന പണവും എടുത്താണ് സംഘം രക്ഷപ്പെട്ടതെന്നും പരിസരത്തുള്ളവര്‍ പറയുന്നു. സംഭവമറിഞ്ഞ് മതിലകം പൊലീസ് സ്ഥലത്തെത്തി. ഏറെ നാളുകളായി ചെന്ത്രാപ്പിന്നി, അലുവത്തെരുവ്, കണ്ണനാംകുളം മേഖലകളില്‍ ആക്രമണങ്ങള്‍ നടത്തുന്ന സംഘം തന്നെയാണ് അഴിഞ്ഞാടിയതെന്ന് സൂചന. കഞ്ചാവ് മയക്കുമരുന്ന് മാഫിയ സംഘത്തിൽപെട്ടവരാണിവരെന്നും നാട്ടുകാര്‍ പറയുന്നു. പല തവണ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയാല്‍ വീണ്ടും ആക്രമണം അഴിച്ചുവിടുന്നവരെ ഗുണ്ട നിയമപ്രകാരം സ്ഥിരമായി ജയിലിൽ അടക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.