തൃശൂര്‍: സാമൂഹികസേവന രംഗത്തെ വ്യത്യസ്ത മേഖലകളില്‍ അഞ്ച് കോടി രൂപയുടെ വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനത്തോടുകൂടി തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളടങ്ങുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ഡി കാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണചടങ്ങ് കൊടുങ്ങല്ലൂര്‍ മുസിരീസ് ഇൻറര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെൻററില്‍ നടന്നു. ക്ലബ് ഇൻറര്‍നാഷനല്‍ ഫൗണ്ടേഷന്‍ പ്രസിഡൻറ് ഡോ. നരേഷ് അഗര്‍വാള്‍ നിർവഹിച്ചു. ഗവര്‍ണര്‍ ഇ.ആർ. ഇ.ഡി. ദീപക് അധ്യക്ഷത വഹിച്ചു. ഇൻറര്‍നാഷനല്‍ ഡയറക്ടര്‍ ഡോ. നവാല്‍ ജെ. മാലു സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ ക്ലബുകളുടെ ഉദ്ഘാടനം പാസ്റ്റ് ഇൻറര്‍നാഷനല്‍ ഡയറക്ടര്‍ ആര്‍. മുരുകന്‍ നിർവഹിച്ചു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുന്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാനും ചീഫ് മെൻററുമായ വി.പി. നന്ദകുമാര്‍ നിർവഹിച്ചു. മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ. സുരേഷ്, സെക്രട്ടറി വി.എ. തോമാച്ചന്‍, വൈസ് ഗവര്‍ണര്‍മാരായ എം.ഡി. ഇഗ്നേഷ്യസ്, സാജു പാത്താടന്‍, മുന്‍ഗവര്‍ണര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. സിനിമാതാരം അനുശ്രീ വിശിഷ്ടാതിഥിയായിരുന്നു. പ്രവാസി വ്യവസായി സി.പി. മുഹമ്മദ് സാലിഹിനെ ആദരിച്ചു. ഹോം ഫോര്‍ ഹോംലസ് പദ്ധതി, ചൈല്‍ഡ്ഹുഡ് കാന്‍സര്‍ പദ്ധതി, കാന്‍സര്‍ ഡിറ്റക്ഷന്‍ ക്യാമ്പുകളും സൗജന്യ ഓപറേഷന്‍സും നല്‍കുന്ന സ്‌നേഹസ്പന്ദനം പദ്ധതി, സൗജന്യ ഡയാലിസ് പദ്ധതി, കൂടുതല്‍ ഡയാലിസിസ് മെഷീന്‍ സ്ഥാപിക്കല്‍, മൂന്ന് ജില്ലകളില്‍ നിന്നായി നൂറോളം വൃദ്ധസദനങ്ങളില്‍ ഭക്ഷണം എത്തിക്കുന്ന റിലീവിങ്ങ് ഹങ്കര്‍ പദ്ധതി, സ്ത്രീശാക്തീകരണത്തിെൻറ ഭാഗമായി സൗജന്യ സ്ത്രീ സുരക്ഷ ഇന്‍ഷുറന്‍സ്, വനിതകള്‍ക്ക് സ്വയംതൊഴില്‍ പരിശീലിപ്പിക്കുന്ന ഫാഷന്‍ ഡിസൈനിങ്, ബ്യൂട്ടീഷ്യന്‍, എംബ്രോയിഡറി, പെയിൻറിങ്, കരകൗശലം തുടങ്ങിയവയില്‍ സൗജന്യ പരിശീലനം, ഡയബറ്റിക് അവയര്‍നെസ്, വിഷന്‍, ജനറല്‍ മെഡിസിന്‍ എന്നീ രംഗങ്ങളില്‍ ആയിരത്തോളം സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തൊഴിലഭ്യസന പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീന്‍ വിതരണം തുടങ്ങി നിരവധി പദ്ധതികളാണ് ഈ വര്‍ഷം നടപ്പാക്കുന്നത്. കാപ്ഷൻ....... ലയണ്‍സ് ഡിസ്ട്രിക്ട് 318 ഡിയുടെ കൊടുങ്ങല്ലൂര്‍ മുസിരീസ് ഇൻറര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെൻററില്‍ നടന്ന കാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങിെൻറ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഇൻറര്‍നാഷനല്‍ ഫൗണ്ടേഷന്‍ പ്രസിഡൻറ് ഡോ. നരേഷ് അഗര്‍വാള്‍ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.