സർഗ വൈഭവ് സംഘടിപ്പിച്ചു

കൊടുങ്ങല്ലൂർ: കോട്ടപ്പുറം കിഡ്സ് ആഭിമുഖ്യത്തിൽ സർഗവൈഭവ് 2018 സംഘടിപ്പിച്ചു. കരകൗശല ശിൽപികളുടെ സംഗമം, ശിൽപികൾക്കുള്ള ആർട്ടിസാൻ തെരഞ്ഞെടുപ്പ് കാർഡ് വിതരണം, പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടന്നു. സംസ്ഥാന ബാംബു െഡവപെ്മ​െൻറ് കോർപറേഷൻ എം.ഡി.എം എം.അബ്ദു റഷീദ് ഉദ്ഘാടനം ചെയ്തു. രൂപത ബിഷപ് ഡോ.ജോസഫ് കാരിക്കാശ്ശേരി അധ്യക്ഷത വഹിച്ചു. കിഡ്സ് ഡയറക്ടർ ഫാ.പോൾസ് തോമസ് കളത്തിൽ സ്വാഗതം പറഞ്ഞു. കേന്ദ്ര വസ്ത്ര മന്ത്രാലയം റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ജോർജ് വർഗീസ് ആർട്ടിസാൻ കാർഡ് വിതരണം ചെയ്തു. അന്താരാഷ്ട്ര അവാർഡ് ജേതാവ് പ്രാർഥന സന്ദീപ്, വി.എം. ജോണി, ഹാരി റാഫേൽ, തങ്കമണി സുബ്രഹ്മണ്യൻ, ഫാ. സിബി കല്ലറക്കൽ, ഫാ. ക്ലീറ്റസ് കോച്ചിക്കാട്ട്, മേഴ്സി തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.