ആമ്പല്ലൂര്‍: വരന്തരപ്പിള്ളി വടക്കുമുറി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ മഹാഗണപതി ഹോമവും ആനയൂട്ടും ഔഷധക്കഞ്ഞി വിതരണവും നടന്നു. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ബാബുരാജ് മുഖ്യകാർമികത്വം വഹിച്ചു. വിപണനോദ്ഘാടനം ആമ്പല്ലൂര്‍: അളഗപ്പനഗര്‍ സഹകരണ കണ്‍സോര്‍ട്ട്യം സുഭക്ഷ്യ മഞ്ഞള്‍പൊടിയുടെ വിപണനോദ്ഘാടനം ചൊവ്വാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. മണ്ണംപേട്ടയില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ആമ്പല്ലൂര്‍, വട്ടണാത്ര സഹകരണ ബാങ്കുകൾ ചേര്‍ന്ന് രൂപവത്കരിച്ച കണ്‍സോർട്ട്യമാണ് മഞ്ഞള്‍പൊടി വിപണിയിലെത്തിക്കുന്നത്. കാര്‍ഷികമേഖലയുടെ പുരോഗതിയും ഭക്ഷ്യ സുരക്ഷയും ലക്ഷ്യമാക്കി കണ്‍സോര്‍ട്ട്യം നടത്തുന്ന മഞ്ഞള്‍ വ്യാപന പദ്ധതിയില്‍ നിന്നാണ് മഞ്ഞള്‍പൊടി വിപണിയിലെത്തുന്നതെന്ന് കണ്‍സോര്‍ട്ട്യം ഭാരവാഹികളായ കെ.എം. ചന്ദ്രന്‍, എ.എസ്. ജിനി, പി.കെ. വിനോദന്‍, പി.കെ. ആൻറണി എന്നിവര്‍ അറിയിച്ചു. വൈദ്യുതി മുടങ്ങും ആമ്പല്ലൂര്‍: മണ്ണംപേട്ട, വട്ടണാത്ര, പച്ചളിപ്പുറം എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.