തൃശൂർ: ഹർത്താൽ ഏശിയില്ലെങ്കിലും കൊടകര സഹൃദ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളുടെ വെളുപ്പിക്കൽ ഫലവത്തായി. ഹർത്താൽ ദിനത്തിൽ ജനോപകാര പ്രദമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലായിരുന്നു സഹൃദയ എൻ.എസ്.എസ്. യൂനിറ്റ് വിദ്യാർഥികൾ. ബസുകൾ കഴുകാൻ തിങ്കളാഴ്ച രാവിലെ തന്നെ വിദ്യാർഥികൾ സ്റ്റാൻഡിലെത്തി. ബസുകൾ കഴുകുന്ന ആൺ-പെൺകുട്ടികളെ കണ്ടപ്പോൾ യാത്രക്കാർക്ക് അമ്പരപ്പ്. കെ.എസ്.ആർ.ടി.സിക്ക് കട്ട സപ്പോർട്ട് നൽകിയ വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി യാത്രക്കാരും ജീവനക്കാരുമെത്തി. ഓർഡിനറി,സൂപ്പർ ഫാസ്റ്റ്,ലോ ഫ്ലോർ തുടങ്ങി പതിനഞ്ചിലേറെ ബസുകളാണ് കഴുകിയത്. ബസുകളുടെ ഉൾഭാഗം അടിച്ച് വൃത്തിയാക്കി. ദീർഘദൂര ബസുകളുടെ വശങ്ങളിലെ ചില്ലുകളും സീറ്റുകളും തുടച്ച് വൃത്തിയാക്കി. അകവും പുറവും കഴുകി പുതു പുത്തനാക്കി. എൻ.എസ്.എസ്. േപ്രാഗ്രാം ഓഫിസർമാരായ പ്രഫ. സി.യു. വിജയ്, പ്രഫ. ദീപക് ജോസഫ്, ഹാഷിം മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. പടമുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.