കണ്ടൽ ചെടികൾ നട്ടു

ചെന്ത്രാപ്പിന്നി: പെരുമ്പടപ്പ എസ്.ആർ.വി യു.പി സ്കൂൾ വിദ്യാർഥികൾ പ്രകൃതിസംരക്ഷണ ദിനാചരണത്തി​െൻറ ഭാഗമായി ചെന്ത്രാപ്പിന്നി അറപ്പതോട് പരിസരത്ത് കണ്ടൽചെടികൾ നട്ടു. ചെടികളുടെ സംരക്ഷണം പരിസരത്തെ അമ്മമാരാണ് ഏറ്റെടുത്തിരിക്കുന്നത്. ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൈനാ പ്രദീപ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ രഞ്ജിനി സത്യൻ, രജിത ബാലൻ, തിലകൻ തുടങ്ങിയവർ പങ്കെടുത്തു. ഉറൂസ് മുബാറക്ക് കയ്പമംഗലം: ചളിങ്ങാട് ഹംസ മുസ്‌ലിയാരുടെ പതിനൊന്നാമത് ഉറൂസ് മുബാറക്ക് ഈ മാസം 31 മുതൽ ആഗസ്റ്റ് ഏഴ് വരെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പതാക ഉയർത്തൽ, മഖാം സിയാറത്ത്, മതപ്രഭാഷണം, കഥാപ്രസംഗം, ആംബുലൻസ് സമർപ്പണം, ദുആ സമ്മേളനം, അനുസ്മരണ സമ്മേളനം, അന്നദാനം എന്നിവ നടക്കും. 31ന് വൈകീട്ട് 7.30 ന് നടക്കുന്ന ആത്മീയ സമ്മേളനത്തിൽ ബയാർ തങ്ങൾ ദുആക്ക് നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.