കരൂപ്പടന്ന: നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ രാമായണ ദിനത്തോടനുബന്ധിച്ച് എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ ഔഷധക്കഞ്ഞി വിതരണം നടത്തി. പ്രിൻസിപ്പൽ എം. നാസറുദീൻ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ കുട്ടികൾക്ക് പുറമെ ഇതരസംസ്ഥാന തൊഴിലാളികൾക്കും സ്കൂൾ പരിസരത്തെ കടകളിലും രക്ഷിതാക്കൾക്കും എൻ.എസ്.എസ് വളൻറിയർമാർ ഔഷധക്കത്തി വിതരണം ചെയ്തു. ഔഷധ ഗുണമുള്ള വിവിധയിനം പച്ചിലക്കറികളുടെ പ്രദർശനവും നടത്തി. എൻ.എസ്.എസ് കോ ഒാഡിനേറ്റർ ആൻജിൽ ജോയ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.