തൃശൂർ: ഓണം-ബക്രീദ് ഉത്സവസീസൺ പ്രമാണിച്ച് കൃഷിവകുപ്പിെൻറ 2000 നാടൻ പഴം-പച്ചക്കറി വിപണികൾ സജ്ജമാകുന്നതായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 20 മുതൽ 24 വരെ വിപണികൾ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കും. കൃഷിവകുപ്പിെൻറ ആഴ്ചച്ചന്തകൾ, ഇക്കോഷോപ്പുകൾ, ഏ േഗ്രഡ് ക്ലസ്റ്ററുകൾ, ബ്ലോക്ക് ലെവൽ ഫേഡറേറ്റഡ് ക്ലസ്റ്ററുകൾ എന്നിവ മുഖാന്തിരമാണ് നാടൻ വിപണികൾ പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഹോർട്ടികോർപ്പ് 450 വിപണികളും വി.എഫ്.പി.സി.കെ 200 വിപണികളുമാണ് സംഘടിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യം, സംഭരണം, അനുബന്ധചെലവുകൾ എന്നിവക്ക് വിപണി ഒന്നിന് 65,000 രൂപയാണ് വകുപ്പ് ചെലവഴിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ജില്ല അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ മെഗാസ്റ്റാളുകളും തുറക്കും. മാർക്കറ്റ് വില എല്ലാ വിപണികളിലും എത്തിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കും. ഉൽപന്നങ്ങളുടെ വിപണന വില നിശ്ചയിക്കുന്നത് ജില്ല തലത്തിൽ പ്രിൻസിപ്പൽ കൃഷിഓഫിസർ, ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ അംഗങ്ങൾ, കർഷകപ്രതിനിധികൾ എന്നിവരടങ്ങുന്ന കമ്മിറ്റി ആയിരിക്കും. കേരളത്തിൽ ഉൽപാദനമില്ലാത്ത പച്ചക്കറികൾ മാത്രം മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത് ന്യായവിലയ്ക്ക് ഉപഭോക്താക്കളിലെത്തിക്കും. വിപണി ഇടപെടലിലൂടെ സേഫ് ടു ഈറ്റ് പഴം-പച്ചക്കറികൾ ജനങ്ങളിലേക്കെത്തിക്കുന്നതിനും ഉത്സവസമയത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമുളള വകുപ്പിെൻറ ശക്തമായ ശ്രമം ഒരു സ്ഥിരംസംവിധാനമാക്കി തുടരുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.