രാമായണ മാസാചരണവും ദശപുഷ്പപ്രദർശനവും

ഒരുമനയൂർ: ഇസ്ലാമിക് ഹൈസ്‌കൂളിൽ നടന്നു. വി.എച്ച്‌.എസ്.എസ് പ്രിൻസിപ്പൽ എം. പത്മജ അധ്യക്ഷത വഹിച്ചു. ഒരുമനയൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. രാംകുമാർ ഉദ്ഘാടനം ചെയ്തു. സംസ്കൃതം ക്ലബ് കൺവീനർ ടി.ആർ. അഖിൽ സന്ദേശം നൽകി. വിദ്യാർഥി പ്രതിനിധി എൻ.ആർ. അനാമിക രാമായണം പാരായണം ചെയ്തു. ദശപുഷ്പങ്ങൾ, പത്തിലകൾ, വിവിധ ഔഷധസസ്യങ്ങൾ, പത്തിലകൾ കൊണ്ടുള്ള കറികൾ തുടങ്ങി ഒട്ടേറെ ഇനങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു. ഹെഡ്മാസ്റ്റർ ടി.ഇ. ജെയിംസ്, എം.പി.ടി.എ പ്രതിനിധി ധനലക്ഷ്മി എന്നിവർ സംസാരിച്ചു. എം. രജനി, മാലിക്ക് ചെറുതുരുത്തി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.