പി. ചിത്രൻ നമ്പൂതിരിപ്പാടിനെ വിവേകാനന്ദ സേവ സമിതി ആദരിച്ചു

തൃശൂർ: പൂങ്കുന്നം വിവേകാനന്ദ സേവ സമിതിയുടെ വിദ്യാഭ്യാസ അവാർഡ് വിതരണത്തി​െൻറയും കുടുംബ സംഗമത്തി​െൻറയും ഭാഗമായി പൊതു വിദ്യാഭ്യാസ മുൻ ഡയറക്ടറും വിദ്യാഭ്യാസ വിചക്ഷണനുമായ പി. ചിത്രൻ നമ്പൂതിരിപ്പാടിനെ ആദരിച്ചു. നൂറാം വയസ്സിലേക്ക് പ്രവേശിച്ച അദ്ദേഹം ഒക്ടോബറിൽ ത‍​െൻറ തുടർച്ചയായ ഇരുപത്തിയെട്ടാമത്തെ കൈലാസയാത്രക്കുള്ള തയ്യാറെടുപ്പിലാണ്. കോർപറേഷൻ കൗൺസിലർ ഐ. ലളിതാംബിക അധ്യക്ഷത വഹിച്ചു. കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ പൊന്നാടയണിയിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ അനുമോദിച്ചു. നിർധന വിദ്യാർഥികളെ സ്പോൺസർ ചെയ്ത് സംരക്ഷിക്കുന്ന പദ്ധതിയായ 'വിദ്യാനിധി'ക്കും തുടക്കമായി. ആദ്യ ഗഡുവായി 21,000 രൂപയുടെ ചെക്ക് സരസ്വതി വിദ്യാനികേതൻ സ്കൂൾ സെക്രട്ടറി വിശ്വനാഥന് ചടങ്ങിൽ വെച്ച് കൈമാറി. ശ്രീരാമകൃഷണമഠം അധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ചലച്ചിത്ര താരം അപർണ ബാലമുരളി മുഖ്യാതിഥിയായിരുന്നു. വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണം സംവിധായകൻ ബാബുനാരായണൻ നിർവഹിച്ചു. കൗൺസിലർ വി. രാവുണ്ണി, വിവേകാനന്ദ സേവാ സമിതി പ്രസിഡൻറ് കെ. കേശവദാസ്, സെക്രട്ടറി എം.ആർ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.