പോസ്​റ്റ്​ ഒാഫിസ്​ ധർണ

ചാവക്കാട്: പാചക വാതക വില വർധന പിൻവലിക്കുക, വെട്ടിക്കുറച്ച റേഷൻ പുനഃസ്ഥാപിക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷക സംഘം ചാവക്കാട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പോസ്റ്റ് ഒാഫിസിന് മുന്നിൽ മഹിളകൾ ധർണ നടത്തി. കർഷക സംഘം ജില്ല പ്രസിഡൻറ് മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. എം.ആർ. രാധാകൃഷ്ണൻ, മാലിക്കുളം അബാസ്, കെ.വി. രവീന്ദ്രൻ, എ.സി. ആനന്ദൻ, എം.ബി. രാജലക്ഷ്മി, കെ. പത്മജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.