നാട്ടാനകൾ ഇനി സർക്കാർ നിരീക്ഷണത്തിൽ; പൊതുജനങ്ങൾക്കും അറിയാം

തൃശൂർ: സംസ്ഥാനത്തെ നാട്ടാനകൾ ഇനി സർക്കാർ നിരീക്ഷണത്തിൽ. ഇതിനായി പ്രത്യേക ഓൺലൈൻ പോർട്ടൽ വനംവകുപ്പ് സജ്ജമാക്കി. നാട്ടാന പരിപാലന ചട്ടം ഉത്സവാഘോഷ കാലത്ത് മാത്രമായി ഒതുങ്ങുന്നുവെന്ന ആക്ഷേപം മറികടക്കാനും ആന പീഡനം വർധിക്കുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിലും ചട്ടം കർശനമാക്കുന്നതി​െൻറ ഭാഗമായാണ് നീക്കം. ഇതോടൊപ്പം ആനക്കാര്യത്തിൽ 'ഒളിച്ചു കളിക്കുന്ന' ഉടമകൾക്കുള്ള കൂച്ചുവിലങ്ങ് കൂടിയാവുമിത്. വനംവകുപ്പിൽ രജിസ്റ്റർ ചെയ്ത ആനകളുടെ പ്രതിദിന യാത്രകളും പെങ്കടുപ്പിക്കുന്ന പരിപാടികളും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വനംവകുപ്പി​െൻറ പോർട്ടൽ വഴി പൊതുജനങ്ങൾക്കും അറിയാനാവും. ഇതിനായി സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റൻറ് കൺസർവേറ്ററെ ചുമതലപ്പെടുത്തി. ആനകളുടെ പ്രതിദിന പരിപാടികളും യാത്രകളും ഉടമകൾ അസി.കൺസർവേറ്ററെ അറിയിക്കണം. ഇതിൽ പ്രത്യേകം തിരഞ്ഞെടുത്ത ആനകളുടേത് വേറെ ഉൾപ്പെടുത്തണം. ഉടമ നൽകുന്ന വിശദാംശങ്ങൾ അസി.കൺസർവേറ്റർ ആഴ്ചതോറും നിരീക്ഷിച്ച് തൊട്ടടുത്ത തിങ്കളാഴ്ചക്കകം പോർട്ടലിൽ ചേർക്കണം. ആനയെ ജില്ലക്ക് പുറത്തേക്ക് കൊണ്ടുപോകുന്നുണ്ടെങ്കിൽ ആ ജില്ലയിലെ ബന്ധപ്പെട്ട അസി.കൺസർവേറ്റർക്ക് വിവരങ്ങൾ കൈമാറും. ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും സംവിധാനമുണ്ട്. പോർട്ടലിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ സംസ്ഥാനതലത്തിൽ ക്രോഡീകരിച്ച് പരിശോധിക്കും. വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുകയോ തെറ്റായ വിവരം നൽകുകയോ ചെയ്യുന്ന ഉടമക്കും ഉദ്യോഗസ്ഥനുമെതിരെ കർശന നടപടി ഉണ്ടാവുമെന്ന് വകുപ്പി​െൻറ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.