മഞ്ജു ഭാർഗവിക്ക് സമഗ്ര സംഭാവന പുരസ്കാരം

തൃശൂർ: പ്രശസ്ത കുച്ചിപ്പുടി നർത്തകൻ ഡോ. വെമ്പട്ടി ചിന്നസത്യത്തി‍​െൻറ ചരമ വാർഷിക ദിനത്തിൽ നർത്തകിയും ചലച്ചിത്ര താരവുമായ മഞ്ജു ഭാർഗവിയെ സമഗ്ര സംഭാവന പുരസ്കാരം നൽകി ആദരിക്കുമെന്ന് സത്യാഞ്ജലി അക്കാദമി ഓഫ് കുച്ചിപ്പുടി ഡയറക്ടർ അനുപമ മോഹൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നൃത്തകലയെ തനതായ രീതിയിൽ നിലനിർത്താൻ നൽകുന്ന സംഭാവനകൾ മാനിച്ചാണ് പുരസ്കാരമെന്ന് വെമ്പട്ടി ചിന്നസത്യത്തി‍​െൻറ ശിഷ്യയായ അനുപമ പറഞ്ഞു. 'ശങ്കരാഭരണം' എന്ന ഒറ്റ സിനിമ കൊണ്ട് പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഞ്ജു ഭാർഗവിയും വെമ്പട്ടി ചിന്നസത്യത്തി‍​െൻറ ശിഷ്യയാണ്. ചരമ വാർഷിക ദിനാചരണത്തി‍​െൻറ ഭാഗമായി ഇൗമാസം 27, 28 തീയതികളിൽ സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ ഗുരുസ്മരണാഞ്ജലിയും സംഗീത നൃത്താർച്ചനയും നടക്കും. നൃത്താർച്ചനയിൽ ഡോ. ഭഗവതലു സേതുറാം, ഡോ. രമാദേവി, സോനു സതീഷ്, ജോയ് കൃഷ്ണൻ എന്നിവർ നൃത്തം അവതരിപ്പിക്കും. കുച്ചിപ്പുടിയിലെ വേറിട്ട ആവിഷ്കാരങ്ങളായ ഗൊല്ലാ കലാപവും ഭാമ കലാപവും അരങ്ങേറുമെന്ന് അനുപമ മോഹൻ പറഞ്ഞു. സത്യാഞ്ജലി എക്സിക്യൂട്ടിവ് അംഗം വി. ചന്ദ്രൻ, മീനു സുന്ദർലാൽ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.