തൃശൂർ: നിയമ നടപടികളുടെ സങ്കീർണത ഒഴിവാക്കി യോജിപ്പിലൂടെ തർക്കങ്ങൾക്ക് പരിഹാരം കാണാൻ ജില്ലയിൽ തുടങ്ങുന്ന 13 പീപ്പിൾസ് മീഡിയേഷൻ സെൻററിൽ ആദ്യത്തേത് അരണാട്ടുകരയിൽ ഡെപ്യൂട്ടി മേയർ ബീന മുരളി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 140 മീഡിയേഷൻ സെൻററുകളാണ് സ്ഥാപിക്കുന്നത്. ഇതിൽ അഞ്ചെണ്ണത്തിെൻറ ഉദ്ഘാടനം കഴിഞ്ഞ ദിവസം കൊച്ചിയിൽ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോക്കുർ നിർവഹിച്ചിരുന്നു. നിലവിൽ കാലതാമസം വരുന്ന കേസുകൾ മറ്റു നടപടികൾ ഒഴിവാക്കി എളുപ്പത്തിൽ പരിഹരിക്കുകയാണ് കേന്ദ്രത്തിെൻറ ലക്ഷ്യം. 30 ദിവസത്തിനകം പ്രശ്നം പരിഹരിക്കാനും വ്യക്തികൾ തമ്മിൽ സൗഹാർദപരമായ ബന്ധം നിലനിർത്താനും മധ്യവർത്തിയാവുകയാണ് ലക്ഷ്യം. ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഒാഫ് മീഡിയേഷൻ ആൻഡ് ആർബിട്രേഷൻ ജില്ല കോഒാഡിനേറ്റർ അഡ്വ. പി. പോൾ അധ്യക്ഷത വഹിച്ചു. സെൻറർ സംസ്ഥാന സെക്രട്ടറി എഡിസൺ ഫ്രാൻസിസ് വിശിഷ്ടാതിഥിയായിരുന്നു. കൗൺസിലർമാരായ ലാലി ജെയിംസ്, പ്രിൻസി രാജു, അംബാസഡർ ജയൻ കോലാരി, റിയാസ് അട്ടശ്ശേരി, എ.എൻ. ചന്ദ്രൻ, സനിൽ ഡോൾഫി, ധനേഷ് കെ. തറയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.