അധ്യാപക-രക്ഷാകർതൃസമിതി യോഗം

അന്തിക്കാട്: ഹൈസ്കൂൾ അധ്യാപക-രക്ഷാകർതൃസമിതി പൊതുയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷിബു കൊല്ലാറ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർഥികൾക്ക് എൻഡോവ്മ​െൻറുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം മേനുജ പ്രതാപൻ, പഞ്ചായത്തംഗങ്ങളായ എ.ബി. ബാബു, പി.ടി.എ വൈസ് പ്രസിഡൻറ് എ.എ. ആബിദലി, എം.പി.ടി.എ പ്രസിഡൻറ് ഷേർളി ജേക്കബ്, വൈസ് പ്രസിഡൻറ് റെജീന നാസർ, പ്രധാനാധ്യാപിക വി.ആർ. ഷില്ലി എന്നിവർ സംസാരിച്ചു. 'മഴക്കെടുതി: ദുരിതബാധിതർക്ക് സൗജന്യ റേഷൻ അനുവദിക്കണം' തൃശൂർ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കനത്ത മഴയിൽ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിൽ മുങ്ങിയിരിക്കുന്നത്. പല കുടുംബങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കൂലിപ്പണിക്കാർക്ക് തൊഴിലില്ലാത്ത ദിവസങ്ങൾ കൂടിവരികയാണ്. കടൽക്ഷോഭം മത്സ്യതൊഴിലാളികളുടെയും തീരദേശ വാസികളുടെയും നടുവൊടിച്ചു. വീട് നഷ്്ടപ്പെട്ടവർക്കും ഭാഗികമായി തകർന്നവർക്കും അടിയന്തര നഷ്്ടപരിഹാരം നൽകണം. ജില്ല പ്രസിഡൻറ് കെ.കെ. അഫ്സൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.എം. സനൗഫൽ, ട്രഷറർ പി.എം. മുസ്തഫ, ഭാരവാഹികളായ ടി.കെ. ഉസ്മാൻ, നൗഷാദ് തെരുവത്ത്, വി.പി. മൻസൂറലി, ആർ.എം. മനാഫ്, ആർ.കെ. സിയാദ്, അഷ്‌കർ കുഴിങ്ങര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.