തൃശൂർ ഭദ്രാസനം യുവജന കലോത്സവം: മരോട്ടിച്ചാൽ മേഖലക്ക്​ ഒന്നാം സ്ഥാനം

പെരുമ്പിലാവ്: ചാലിശ്ശേരി സ​െൻറ് പീറ്റേഴ്സ് ആൻഡ് സ​െൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ സംഘടിപ്പിച്ച തൃശൂർ ഭദ്രാസന യുവജന കലോത്സവം യൂഫോറിയ സമാപിച്ചു. മരോട്ടിച്ചാൽ മേഖല ഒന്നാം സ്ഥാനവും എരുക്കുംചിറ മേഖല രണ്ടാം സ്ഥാനവും നേടി. ഏറ്റവും കൂടുതൽ പോയൻറ് നേടിയ പഴയന്നൂർ മർത്തമറിയം പള്ളിക്ക് ഫാ. എ.എം. ജോബ് അരിമ്പൂർ കശ്ശീശായുടെ സ്മരണാർഥം ഏർപ്പെടുത്തിയ ട്രോഫിയും ലഭിച്ചു. ഏറ്റവും മികച്ച മേഖലയായി കുന്നംകുളം തെരഞ്ഞെടുക്കെപ്പട്ടു. സമാപന സമ്മേളനം യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡൻറ് ഫാ. ബേസിൽ കൊളാർ മല്ലി ഉദ്ഘാടനം ചെയ്തു. ഫാ. യെൽദോ എം. ജോയ് അധ്യക്ഷത വഹിച്ചു. ഫാ. ബേസിൽ ബേബി, ട്രസ്റ്റി ജിജോ േജക്കബ്, ഷിജോ വർഗീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.