കുന്നംകുളം: തെക്കേപുറം സ്വദേശി വിബീഷ് കുമാറിെൻറ നിർഭാഗ്യകരമായ ആത്മഹത്യയെ രാഷ്ട്രീയവത്കരിച്ച് ഹർത്താൽ നടത്താനുള്ള സംഘ്പരിവാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് സി.പി.എം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. നിയമപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയ നഗരസഭ സെക്രട്ടറിയെയും ഭരണാധികാരികളെയും രാഷ്ട്രീയ ലക്ഷ്യത്തോടെ ശത്രുതാപരമായി ആക്ഷേപിച്ച് ഹർത്താലിന് ആഹ്വാനം ചെയ്തത് ലജ്ജാകരമാണ്. നാട് മുഴുവൻ ദുഖിക്കുന്ന ഒരു യുവാവിെൻറ ആത്മഹത്യയെ പോലും രാഷ്ട്രീയവത്കരിച്ച് ബി.ജെ.പി നേതൃത്വം സ്വയം അപഹാസ്യരാവുകയാണ്. വിബീഷിെൻറ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. താൻ വിശ്വസിക്കുന്നവർ ഒപ്പമുണ്ടായില്ല എന്നാണ് കുറിപ്പിൽ കുറ്റപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കത്തിെൻറ വസ്തുതകൾ ശാസ്ത്രീയമായി അേന്വഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും സംഘ്പരിവാർ ആഹ്വാനം ചെയ്ത ഹർത്താൽ തള്ളിക്കളയണമെന്നും സി.പി.എം ഏരിയ സെക്രട്ടറി എം.എൻ. സത്യൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.