മദ്ദളകേളി മത്സരം

വേലൂർ: മദ്ദളവിദ്വാൻ വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്മാരക ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ആറാമത് അഖില കേരള ഞായറാഴ്ച നടക്കും. വെള്ളാറ്റഞ്ഞൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന മത്സരം മദ്ദളാചാര്യൻ കലാമണ്ഡലം നാരായണൻ നമ്പീശൻ ഗണപതിക്കൈ കൊട്ടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ പുരസ്കാരം വിതരണം വേലൂർ: കിരാലൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. തയ്യൂർ ഹൈസ്കൂൾ, വേലൂർ രാജ സാർ രാമവർമ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയാണ് അനുമോദിച്ചത്. ട്രസ്റ്റ് ചെയർമാൻ പ്രഫ. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. എ.എൻ. സോമനാഥൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു. ട്രസ്റ്റ് അംഗങ്ങളായ ശ്രീകുമാർ സ്വാഗതവും വാസുദേവൻ നന്ദിയും പറഞ്ഞു. തിരഞ്ഞെടുത്തു അണ്ടർ-19 ഇന്ത്യൻ ഫുട്ബാൾ ടീമി​െൻറ ഗോൾ കീപ്പർ പരിശീലകനായി ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ തിരഞ്ഞെടുത്ത എരുമപ്പെട്ടി സ്വദേശി കെ.കെ. ഹമീദ്. സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ജീവനക്കാരനും ചീഫ് കോച്ചുമാണ്. സ്പെയിനിൽ നടക്കുന്ന മത്സരങ്ങൾക്കായി 22ന് ഇന്ത്യൻ ടീം പുറപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.