തൃശൂർ: ഏക മത സിദ്ധാന്തം അരക്കിട്ടുറപ്പിക്കാൻ പാകത്തിൽ കേരളത്തിെൻറ യഥാർഥ ചരിത്രം തമസ്ക്കരിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുെണ്ടന്ന് തൃശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. കേരള ഹിസ്റ്ററി കോൺഗ്രസിെൻറ ചരിത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്യൻമാരുടെ അധിനിവേശത്തിന് ശേഷമുള്ള ചരിത്രം പൊലിപ്പിച്ചു പഠിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. കേരളത്തിെൻറ യഥാർഥ ചരിത്രം അറിയണമെങ്കിൽ സംഘകാല സാഹിത്യ കൃതികളിൽ തിരയണം. ചരിത്രകാരൻ കെ.എം. പണിക്കരെ പോലുള്ളവർ അത്തരം ശ്രമം നടത്തിയിട്ടുണ്ട്. ചിലപ്പതികാരം പുനർവായനക്ക് വിധേയമാക്കേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണ്. ചേര കാലഘട്ടത്തെ അറിയാനും കേരളത്തിന് അക്കാലത്ത് ഉണ്ടായിരുന്ന വിദേശ ബന്ധങ്ങൾ പഠിക്കാനും അതുവഴി ജൂത-ൈക്രസ്തവ-ഇസ്ലാം മതങ്ങളുടെ കേരളവുമായുള്ള കൊടുക്കൽ വാങ്ങലുകൾ മനസ്സിലാക്കാനും ചരിത്ര ദൃഷ്ടിയിലൂടെ കഴിയും. പ്രകൃതിക്ഷോഭത്തെത്തുടർന്ന് മുസ്രിസ് അപ്രത്യക്ഷമായതും വൈപ്പിൻ രൂപംകൊണ്ടതുമൊക്കെ ചരിത്ര ദൃഷ്ട്യാ വിശകലനം ചെയ്യുമ്പോഴാണ് ഏകമത സിദ്ധാന്തത്തിന് അനുസൃതമായ നിർമിത ചരിത്രം പൊള്ളയാണെന്ന് വ്യക്തമാവുകയെന്നും ആർച് ബിഷപ് പറഞ്ഞു. സെൻറ് തോമസ് കോളജ് പ്രിൻസിപ്പൽ ഡോ. ഇഗ്നേഷ്യസ് ആൻറണി അധ്യക്ഷത വഹിച്ചു. മാർ അേപ്രം മെത്രാപ്പോലീത്ത, പ്രഫ. ജോർജ് മേനാച്ചേരി, ഫാ. ജോയ് മൂക്കൻ എന്നിവരെ ആദരിച്ചു. എ.എ. ജോൺസൺ, കൗൺസിലർ ജയ മുത്തീപിടിക, ബേബി മൂക്കൻ, എം.ഡി. റാഫി എന്നിവർ സംസാരിച്ചു. 'രാജാക്കൻമാരും തൃശൂരിെൻറ സാമൂഹിക-സാംസ്കാരിക വളർച്ചയും' എന്ന വിഷയത്തിൽ സെമിനാർ നടന്നു. ഫാ. ജോർജ് തേനാടികുളം അധ്യക്ഷത വഹിച്ചു. പ്രഫ. ജോർജ് മേനാച്ചേരി വിഷയം അവതരിപ്പിച്ചു. പ്രഫ. എം.ഡി. ജോസ്, പ്രഫ. വി.പി. ജോൺസ്, ഡോ. ഡെമിൻ തറയിൽ, ഡേവീസ് കണ്ണമ്പുഴ, ജോയ് കെ. പോൾ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.