തൃശൂർ: കോർപറേഷനിൽ വിവിധ മേഖലകളിലായി കച്ചവടം ചെയ്യുന്ന വഴിയോര കച്ചവട തൊഴിലാളികളെ ഒഴിപ്പിക്കാനുള്ള ആരോഗ്യ വിഭാഗത്തിെൻറ നടപടി നിർത്തണമെന്നും വഴിയോര കച്ചവടതൊഴിലാളികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും തൊഴിലാളികളുടെ സർവേ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും സ്ട്രീറ്റ് വെൻഡേഴ്സ് കോൺഗ്രസ്(ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 2014ൽ വഴിയോര കച്ചവട നിയമം നിലവിൽ വന്നിട്ടും നിയമത്തിൽ പറയുന്ന ബന്ധപ്പെട്ട കമ്മിറ്റികൾ രൂപവത്കരിക്കുന്നതിനോ, രൂപവത്കരിച്ച കമ്മിറ്റികൾ കൃത്യമായി നടത്തിക്കൊണ്ടു പോകുന്നതിലും വരുത്തിയിട്ടുള്ള വീഴ്ച ഉടൻ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി വി.എ. ഷംസുദ്ദീൻ, ജില്ല പ്രസിഡൻറ് പി.എം. രവീന്ദ്രൻ, എം.എസ്. ഷാനവാസ്, ബാബു വടൂക്കര, ടി.ജെ. ഷാജു, സി.ജെ. ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.