അനധികൃത മത്സ്യബന്ധനം നടത്തിയതിന് പിടികൂടിയ ബോട്ട്

അനധികൃത മത്സ്യബന്ധനം: മീനും ബോട്ടും പിടിച്ചെടുത്തു

കൊടുങ്ങല്ലൂർ: അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം പിടികൂടി. തീരക്കടലിൽ കൂളിമുട്ടം പൊക്കളായി പടിഞ്ഞാറ് ഭാഗത്ത് അനധികൃതമായി കരവലി നടത്തിയ മലപ്പുറം പൊന്നാനി അഴീക്കൽ കോയാലിക്കാനകത്ത് വീട്ടിൽ നൈനാറിന്റെ ഉടമസ്ഥതയിലുള്ള ഇസാത്ത് രണ്ട് എന്ന ബോട്ടാണ് പിടിച്ചെടുത്തത്.

ബോട്ടിലുണ്ടായിരുന്ന മത്സ്യം അഴീക്കോട് ഫിഷ് ലാന്റിങ് സെന്ററിൽ പരസ്യ ലേലം ചെയ്ത്‌ ലഭിച്ച 8500 രൂപ സർക്കാറിലേക്ക് കണ്ടുകെട്ടി. രണ്ട് ബോട്ടിനും 90,000 രൂപ പിഴ ഈടാക്കി. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ കെ.പി. ഗ്രേസിയുടെ നേതൃത്വത്തിൽ നടത്തിയ കോമ്പിങ് ഓപറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്. മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസ് വിഭാഗം ഓഫിസർമാരായ വി.എൻ. പ്രശാന്ത്കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, റെസ്‌ക്യൂ ഗാർഡുമാരായ ഹുസൈൻ വടക്കനോളി, വിജീഷ് സിജീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് ബോട്ടുകൾ പിടികൂടിയത്.

Tags:    
News Summary - Illegal fishing: Fish and boat seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.