തൃശൂർ: അഴീക്കോട് -മുനമ്പം ജങ്കാര്‍ സര്‍വിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ ജില്ല പഞ്ചായത്ത് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ജങ്കാര്‍ സര്‍വിസ് പുനരാരംഭിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് ഇ. വേണുഗോപാല മേനോനാണ് അടിയന്തര പ്രമേയം നല്‍കിയത്. എന്നാല്‍ ജങ്കാറിന് ഒരു തകരാറില്ലെന്നും ഇത് പുനരാരംഭിക്കാത്തതില്‍ ജില്ല പഞ്ചായത്തിെൻറ കെടുകാര്യസ്ഥതയില്ലെന്നും ഭരണപക്ഷം വ്യക്തമാക്കി. ജങ്കാര്‍ കെട്ടിയിടുന്ന ബെല്ലാര്‍ഡ് പോള്‍ മണ്ണുമാന്തിയന്ത്രം തട്ടി തകർന്നതിനാലാണ് സര്‍വിസ് പുനരാരംഭിക്കാനാകാത്തതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് പറഞ്ഞു. ഇത് പുനഃസ്ഥാപിക്കാന്‍ 35 ലക്ഷത്തോളം െചലവ് വരുമെന്നും ഇതിനായി തുറമുഖ വകുപ്പിനെ അടിയന്തരമായി സമീപിച്ചതായും പ്രസിഡൻറ് അറിയിച്ചു. തുറമുഖവകുപ്പ് തന്നെ ബെല്ലാര്‍ഡ്‌പോള്‍ സ്ഥാപിച്ചു നല്‍കും. ജനങ്ങളുടെ യാത്രാ ദുരിതം ഒഴിവാക്കാന്‍ അടിയന്തരമായി ബോട്ട് സര്‍വിസ് ആരംഭിച്ചതായും മേരി തോമസ് വ്യക്തമാക്കി. എന്നാല്‍ ബോട്ട് സര്‍വിസ് സുരക്ഷിതമല്ലെന്നാണ് പ്രതിപക്ഷത്തിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.