48 ആനകളെ കാണാനില്ല

തൃശൂർ: പരമോന്നത കോടതി സൂക്ഷിക്കാൻ ഏൽപ്പിച്ചവയിൽ െന്ന് സർക്കാർ. ഇവയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് വനം വകുപ്പി​െൻറ വിശദീകരണം. 2014ൽ സംസ്ഥാനത്തെ ആനകൾക്ക് പീഡനമേൽക്കുന്നുവെന്ന പരാതി പരിഗണിക്കവേ, സുപ്രീംകോടതി ആനകളുടെ കണക്കുകൾ പരിശോധിച്ചിരുന്നു. 289 ആനകള്‍ക്ക് ഉടമാവകാശ സര്‍ട്ടിഫിക്കറ്റില്ലെന്ന് 2015ൽ സംസ്ഥാന സര്‍ക്കാറാണ് സുപ്രീംകോടതിയെ അറിയിച്ചത്. ഉടമാവകാശം ഉറപ്പിക്കാനായി അനുമതിയില്ലാതെ, സമയമനുവദിച്ചത് വിവാദമായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട സുപ്രീംകോടതി ഈ അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്ന് അറിയിച്ചതോടെ ഉടമാവകാശം അനുവദിക്കാനുള്ള നീക്കം പൊളിഞ്ഞു. ഇതോടൊപ്പം വിവിധ കേന്ദ്രങ്ങളിൽ വ്യക്തികളുടെ കൈവശത്തിലുള്ള ആനകളെ കസ്റ്റഡിയിൽ വാങ്ങി സൂക്ഷിക്കാൻ സുപ്രീംകോടതി നിർദേശം നൽകി. എന്നാൽ, ഉടമസ്ഥാവകാശം ഇല്ലാത്ത ആനകളെ സർക്കാർ ഏറ്റെടുത്തിരുന്നില്ല. ഇൗ പട്ടികയിൽപെട്ട 48 ആനകളെയാണ് ഇപ്പോൾ കാണാനില്ലെന്ന് വനംവകുപ്പ് മറുപടി നൽകിയത്. ഇവ എവിടെയെന്ന് അന്വേഷിക്കുകയാണെന്നും വനംവകുപ്പ് പറയുന്നു. തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തിൽ കഴിയുന്ന രണ്ട് ആനകൾ ഈ പട്ടികയിൽപെട്ടതാണെന്ന സംശയം ഉയർന്നിട്ടുണ്ട്. ആനകളെ എങ്ങനെ കണ്ടെത്തുമെന്നതും ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നുണ്ട്. ഈ മാസം അവസാനം സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ എന്ത് മറുപടി നൽകുമെന്ന ആശങ്കയിലാണ് വനംവകുപ്പ്. കേരളമുൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലേക്കുള്ള ആനക്കടത്ത്, വരവുകൾ സുപ്രീംകോടതി നിരോധിച്ചിരുന്നു. എന്നാൽ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്നും അനധികൃതമായി സംസ്ഥാനത്തേക്ക് കടത്തി 'നാട്ടാനയാക്കിയ'വക്കാണ് ഉടമകളെ ഉണ്ടാക്കാനുള്ള ശ്രമം നടന്നത്. സംസ്ഥാനത്ത് 2013 മുതൽ ഇതുവരെ 149 ആനകളാണ് െചരിഞ്ഞത്. ഇൗ വർഷം ഇതുവരെ 19, 2017-20, 2016-24, 2015-36, 2014-28, 2013-22 എന്നിങ്ങനെയാണ് ആനകൾ െചരിഞ്ഞ കണക്ക്. വനംവകുപ്പ് രേഖപ്രകാരം 391 നാട്ടാനകൾ നിലവിൽ സംസ്ഥാനത്തുള്ളതായി കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.