എന്‍.ജി.ഒ മാര്‍ച്ച്

തൃശൂർ: കേന്ദ്രസര്‍ക്കാറി​െൻറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുകയെന്ന മുദ്രാവാക്യമുയര്‍ത്തി കേരള എന്‍.ജി.ഒ യൂനിയന്‍ ജില്ല-മേഖല കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തി. അയ്യന്തോൾ, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് മാർച്ച് നടന്നത്. തൃശൂര്‍ പടിഞ്ഞാറേ കോട്ടയില്‍നിന്ന് ജില്ല കേന്ദ്രമായ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് യൂനിയൻ സംസ്ഥാന സെക്രട്ടറി കെ.സുന്ദരരാജൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രേട്ടറിയറ്റംഗം പി.സുനീഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.വി.പ്രഫുല്‍ സ്വാഗതവും ജില്ല സെക്രേട്ടറിയറ്റ് അംഗം പി.ജി. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. വടക്കാഞ്ചേരിയിൽ എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. സതീശന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ഷാലി ടി. നാരായണന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുടയില്‍ യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ഇ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ഇ. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.