പഴഞ്ഞി: മഴ കനത്തതോടെ ഐന്നൂരിലെ ഐനൂർ -കടവല്ലൂർ റോഡിൽ വെള്ളം പൊങ്ങി. ചൂണ്ടൽ -കുറ്റിപ്പുറം സംസ്ഥാനപാതയിലേക്ക് പഴഞ്ഞിയിൽ നിന്നുള്ള എളുപ്പവഴിയാണിത്. മഴക്കാലത്ത് ഈ വഴിയിലൂടെ യാത്ര ദുരിതമാണ്. റോഡിെൻറ ഇരുവശത്തും നെൽപാടമായതിനാൽ വെള്ളം കയറും. റോഡ് ഉയർത്തിയെങ്കിലെ ശാശ്വത പരിഹാരം കാണാനാകൂ. വെള്ളം കയറിയതോടെ ഇരുചക്രവാഹനങ്ങൾക്ക് പോലും പോകാൻ കഴിയാതെയായി. കാട്ടകാമ്പാൽ - കടവല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇടമായതിനാൽ ഇരു പഞ്ചായത്ത് അധികാരികളും കണ്ടില്ലെന്ന മട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.